Thursday, September 04, 2014

ഉപഭോക്താക്കളെ ദുരിതത്തിലാക്കി BSNL Network

      കഴിഞ്ഞ ഏതാനും മാസങ്ങളായി BSNL ഉപഭോക്താക്കള്‍ പലരും അത്ഭുതപ്പെടുന്നുണ്ടാകും. വിളിക്കുന്ന പലരും തിരക്കോട് തിരക്ക്. എത്ര നേരം കഴിഞ്ഞു വീണ്ടും വിളിച്ചാലും മൊബൈല്‍ ഫോണ്‍ തിരക്കിലാണെന്ന സന്ദേശം മാത്രം. ഇത്ര നാള്‍ ഒരു കുഞ്ഞു പോലും വിളിക്കാനില്ലാതിരുന്ന ഇവനൊക്കെ ആരെയാ ഈ വിളിക്കുന്നെ എന്ന് കരുതി അടുത്ത ആളെ ഡയല്‍ ചെയ്താലും ഇത് തന്നെ അവസ്ഥ. Busy. 
      ആരും പരസ്പരം തെറ്റിദ്ധരിക്കണ്ട. BSNL നെറ്റ് വര്‍ക്കിലെ പാകപ്പിഴയാണ് ഇത്തരം ഒരവസ്ഥയ്ക്ക് കാരണം. ഉപഭോക്താക്കള്‍ കൂടിയതനുസരിച്ച് സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ BSNL-ന് കഴിഞ്ഞിട്ടില്ല. മറ്റു സ്വകാര്യ കമ്പനികള്‍ ഉപഭോക്താക്കളെ കണക്കിന് പിഴിയുമ്പോള്‍ BSNL അല്‍പ്പമെങ്കിലും ഭേദമാണ്. എങ്കിലും സര്‍വീസ് മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഇപ്പോഴും BSNL പിറകില്‍ തന്നെ.
        ഉപഭാക്താക്കളുടെ വര്‍ധനവ്‌ കാരണം പീക്ക് സമയങ്ങളില്‍ BSNL network ജാം പതിവായി. അത്യാവശ്യം കാള്‍ ചെയ്യേണ്ടപ്പോള്‍ ഈ അവസ്ഥ ഉപഭോക്താക്കളെ പലപ്പോഴും ദുരിതത്തിലാഴ്ത്തുകയാണ്. ചിലപ്പോള്‍ 4-5 തവണ തുടര്‍ച്ചയായി ശ്രമിച്ചാല്‍ കാള്‍ കണക്ട് ആകും. പക്ഷേ വിളിച്ചയാള്‍ മറ്റൊരു കോളില്‍ ആണെന്ന് ധരിച്ച് പലരും അതിനു ശ്രമിക്കാറില്ല. ഏറെ നേരം കഴിഞ്ഞാകും വീണ്ടും വിളിക്കുക. അപ്പോഴും ഇത് തന്നെയായിരിക്കും അവസ്ഥ.
       നിരവധി തവണ ഈ അവസ്ഥ ശ്രദ്ധയില്‍ പെടുത്തിയിട്ടും BSNL ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. BSNL കേരള സര്‍ക്കിളില്‍ ആണ് ഇതൊരു വലിയ പ്രശ്നമായിരിക്കുന്നത്. 
      അടുത്തിടെ പലതവണ BSNL ചാര്‍ജുകള്‍ വര്‍ധിപ്പിച്ചിരുന്നു. നിലവിലുള്ള പല ഓഫറുകളും നിര്‍ത്തലാക്കുകയോ മാറ്റം വരുത്തുകയോ ചെയ്തു. എങ്കിലും മറ്റു സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് BSNL കൂടുതല്‍ ലാഭകരമാണ്. അതുകൊണ്ട് തന്നെ നമ്പര്‍ പോര്‍ട്ടബിലിറ്റി വന്നതോടെ BSNL നു കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുകയുണ്ടായി. 

No comments:

Post a Comment