Showing posts with label National News. Show all posts
Showing posts with label National News. Show all posts

Saturday, February 14, 2015

ദേശീയ ഗയിംസിനു കൊടിയിറങ്ങി; ഇനി ഗോവയില്‍

തിരുവന്തപുരം: പതിമൂന്ന്‍ ദിവസം നീണ്ടു നിന്ന ദേശീയ ഗയിംസിനു തിരശീല വീണു.  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വച്ച് മാം  35-മത് ദേശീയ ഗയിംസ് സമാപിച്ചതായി കേരള ഗവര്‍ണ്ണര്‍ പി. സദാശിവം പ്രഖ്യാപിച്ചു. തുടര്‍ന്ന്‍ ഗയിംസ് പതാക താഴ്ത്തി, ദീപനാളം അണഞ്ഞു. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോണോബല്‍, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ദേശീയ ഗയിംസിനു ഗോവ വേദിയാകും.

സമാപനത്തോടനുബന്ധിച്ച് ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടി ഉണ്ടായിരുന്നു. കൂടാതെ ഗോവന്‍ സംഘത്തിന്‍റെ നൃത്തം മറ്റൊരു പ്രധാന ആകര്‍ഷണമായി. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങള്‍ വേദിയില്‍ അണിനിരന്നു. ഇന്ത്യയിലെ 44 നദികളെ പ്രതിനിധീകരിച്ച് 44 കലാരൂപങ്ങള്‍ എത്തി. ഗയിംസിന്‍റെ ഭാഗ്യചിഹ്നമായ അമ്മു സ്റ്റേഡിയം ചുറ്റി കായിക മാമാങ്കത്തിന് വിട പറഞ്ഞു.

മെഡല്‍ പട്ടികയില്‍ കേരളത്തിനു രണ്ടാം സ്ഥാനമാണുള്ളത്.  സര്‍വീസസ് ആണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനങ്ങളുടെ കാര്യമെടുക്കുമ്പോള്‍ കേരളം ഒന്നാം സ്ഥാനത്തെത്തി. 54 സ്വര്‍ണ്ണവും 48 വെള്ളിയും 60 വെങ്കലവും ഉള്‍പ്പെടെ 162 മെഡലുകള്‍ കേരളം സ്വന്തമാക്കി. 91 സ്വര്‍ണ്ണവും 33 വെള്ളിയും 35 വെങ്കലവും ഉള്‍പ്പെടെ 159 മെഡലുകളാണ് സര്‍വീസസ് നേടിയത്.  കേരളത്തിന്‌ വേണ്ടി പ്രീജ ശ്രീധരനും സാജന്‍ പ്രകാശും മുന്‍ രാജ്യാന്തര താരം വില്‍സണ്‍ ചെറിയാനും ചേര്‍ന്ന് ഗവര്‍ണ്ണര്‍ സദാശിവത്തിന്‍റെ കയ്യില്‍ നിന്ന് മെഡല്‍ ഏറ്റു വാങ്ങി. ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡല്‍ കേരളത്തിന്‍റെ നീന്തല്‍ തരാം സാജന്‍ പ്രകാശ്‌ സ്വന്തമാക്കി.

ഉല്‍ഘാടന ദിനം ഉണ്ടായ പാളിച്ചകള്‍ പരമാവധി ഒഴിവാക്കാന്‍ ഇത്തവണ സംഘാടകര്‍ ശ്രമിച്ചിരുന്നു. എങ്കിലും ചിലയിടങ്ങളിലെങ്കിലും മുഴച്ചു നിന്ന  പിഴവുകള്‍ പരിപാടിയുടെ നിറം കെടുത്തി. അര്‍ഹമായ പരിഗണന തനിക്കും ചില അംഗങ്ങള്‍ക്കും നല്‍കിയില്ല എന്നാരോപിച്ച് തിരുവഞ്ചൂര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ദേശീയ ഗയിംസ്, ഉത്ഘാടന-സമാപന
 വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം
സ്റ്റേഡിയത്തിലേക്കുള്ള
പ്രവേശന കവാടം 
സ്റ്റേഡിയത്തിന്‍റെ ഉള്‍ഭാഗം 

ആഘോഷക്കാഴ്ചകള്‍ 






അമ്മു, കാണികള്‍ക്കിടയില്‍ 

   Sports Desk   
Photos: Renjith R. Nair   

Friday, November 14, 2014

Nation wide Children's Day celebrations begin

New Delhi: Nation wide children's day celebrations kick starts today. In India each day hundreds of child abuse cases are reporting. The worst thing is that, in most cases, they are attacked by persons who are responsible to save them from abuses. But the actual rate is higher than the registered cases. In this backdrop we celebrate National Children’s Day. Government introduces many proposals to prevent child abuses, but often most of them are not being practical.

Google Doodle on Children's Day

Thursday, October 02, 2014

ഇന്ന് മഹാത്മയുടെ 145-മത് ജന്മദിനം

"എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം."

Mohandas Karamchand Gandhi, father of our Nation
     ഭാരതത്തിന്‍റെ സ്വാതന്ത്ര്യ മോഹങ്ങളെ പൂവണിയിച്ച മഹാത്മാവ്, മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്ന മഹാത്മാ ഗാന്ധി. ഇന്ന് അദ്ദേഹത്തിന്‍റെ 145-മത് ജന്മദിനം.

      ഭാരതത്തിന്‌ ഒരു 'മഹാത്മാ'വേ ഉള്ളു, അത് മഹാത്മാ ഗാന്ധി ആണ്. അഹിംസയും ക്ഷമയും സമാധാനവുമാണ് ഏറ്റവും വലിയ യുദ്ധ തന്ത്രമെന്ന് നമ്മെ പഠിപ്പിച്ചത് ഗാന്ധിജിയാണ്. തോക്കുകളും  മിസൈലുകളും ബോംബുകളും തോറ്റിടത്ത് മഹാത്മജിയുടെ അഹിംസാതന്ത്രം വിജയിച്ചു. 

         ലോകമെമ്പാടുമുള്ള ഭാരതീയര്‍ മത-ജാതി-രാഷ്ട്രീയ ഭേദമെന്യേ ഈ ദിവസം ഒത്തു കൂടുന്നു. ഗാന്ധി ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി ശുചിത്വ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇത്തവണയും ലോകമെമ്പാടുമുള്ള ഭാരതീയര്‍ ഗാന്ധിയുടെ ജന്മദിനം സമുചിതമായി ആചരിക്കാന്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 
        സമൂഹ നന്മയും, സാഹോദര്യവും മുന്‍ നിര്‍ത്തിയുള്ള പ്രവര്ത്തനങ്ങള്‍ക്കാകണം ഏവരും ഊന്നല്‍ നല്‍കേണ്ടത് എന്ന് ഈ ഗാന്ധിജയന്തി ദിനവും നമ്മെ ഓര്‍മിപ്പിക്കുന്നു.     

അദ്ദേഹത്തെ കൂടുതല്‍ അറിയുക:

                Wikipedia Link
                Short Biography
                A Complete Information site about Gandhi

Thursday, July 10, 2014

മോടി കൂട്ടാന്‍ കന്നി ബജറ്റുമായി മോഡി സര്‍ക്കാര്‍

      ഇത്തവണത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ചു. രാവിലെ 10 മണിയോടെ ആരംഭിച്ച ബജറ്റ് പ്രസംഗം ഉച്ചക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്‌. 

     കേരളമടക്കം 5 സംസ്ഥാനങ്ങള്‍ക്ക് ഐ.ഐ.ടി. അനുവദിച്ചു. ഏഷ്യന്‍ ഗൈംസ്, കോമണ്‍ വെല്‍ത്ത് ഗയിമ്സിനു 100 കോടി, കര്‍ഷകര്‍ക്ക് പ്രത്യേക TV ചാനല്‍, സ്ത്രീ സുരക്ഷക്ക് 500 കോടി, ആദായ നികുതി പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി, ലൈംഗിക ബോധവല്‍ക്കരണം പഠന പദ്ധതിയില്‍ ഉള്‍പ്പെടുത്തും, നാലു പുതിയ എയിംസ് ആശുപത്രി, ഗ്രാമീണ യുവാക്കള്‍ക്കായി സ്റ്റാര്‍ട്ട്‌-അപ്പ്‌ പദ്ധതികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ ഇ-പ്ലാറ്റ്ഫോമിലെയ്ക്ക് തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

      സോപ്പ്, ബാറ്റെറി, കമ്പ്യൂട്ടര്‍, സൌരോര്‍ജ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വില കുറയും. സിഗരറ്റ്, പാന്‍ മസാല, വജ്രം, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, റെഡി മെയ്ഡ് വസ്ത്രങ്ങള്‍, സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ എന്നിവയ്ക്ക് വില കൂടും.

      കേരളത്തിന്‌ ഇത്തവണയും നിരാശപ്പെടേണ്ടി വന്നു. ഒരു ഐ.ഐ.ടി. മാത്രമാണ് കേരളത്തിന്‌ അനുവദിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ പ്രഖ്യാപനം ഒന്നും ഉണ്ടായില്ല. നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ കേരളത്തില്‍ ഐംസ് മാതൃകയിലുള്ള ആശുപത്രി സ്ഥാപിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കൊച്ചി മെട്രോകയ്ക്ക് ൪൬൨ കോടി അനുവദിച്ചതാണ് കേരളത്തിന്‌ ലഭിച്ച മറ്റൊരാശ്വാസം.

Wednesday, July 09, 2014

ബെലെ ഹോറിസോണ്ടയില്‍ വീണ്ടും ഒരു ബ്രസീലിയന്‍ ദുരന്തം

      ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും കൂടും എന്ന് പറയുന്നതെത്ര ശരി. ആരാധകരുടെയും നാട്ടുകാരുടെയും പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കവേയാണ് ബ്രസീല്‍ ജര്‍മന്‍ പടയോട്  7-1 എന്ന ദയനീയ തോല്‍വി എറ്റു വാങ്ങിയത്. അക്ഷരാര്‍ഥത്തില്‍ ബെലെ ഹോറിസോണ്ട സ്റ്റേഡിയത്തില്‍ ബ്രസീല്‍ ഭസ്മമായിപ്പോയി.


      സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയിറങ്ങിയ ബ്രസീലിയന്‍ പട വിജയക്കുതിപ്പ് നടത്തുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാല്‍ കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ കഥ മാറി. പതിനൊന്നാം മിനിട്ട് മുതല്‍ ബ്രസീലിന്‍റെ ഗോള്‍ വല ചലിച്ചു തുടങ്ങി. വെറും ആറു മിനിട്ടിനുള്ളില്‍ നാലു ഗോളുകള്‍. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ജര്‍മന്‍ അക്കൗണ്ടില്‍  5 ഗോളുകള്‍. ഒരു ഗോള്‍ പോലും മടക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 

      23-ആം മിനിറ്റില്‍ തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തിയ മിറോസ്ലാവ് ക്ലോസ്സെ ലോക കപ്പില്‍ ഈറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന വ്യക്തിയായി. ലോക കപ്പില്‍ തന്‍റെ 16-ആം ഗോളോട് കൂടി ബ്രസീലിന്‍റെ റൊണാള്‍ഡോയുടെ റെക്കോര്‍ഡ്‌ ആണ് ക്ലോസ്സെ തിരുത്തിയത്.

നിരാശയോടെ ഒരു ബ്രസീല്‍ ആരാധിക 

      അവസാന മിനിട്ടുകളിലാണ്‌ ബ്രസീലിന് ഒരു ഗോള്‍ നേടാനായത്. ഒരാശ്വാസ ഗോള്‍ എന്ന് പോലും പറയാനാകാത്ത ഗോള്‍ ഓസ്കാര്‍ നേടിയപ്പോഴേക്കും ആരാധകര്‍ മടങ്ങിയിരുന്നു. സ്വന്തം മണ്ണില്‍ 38 വര്‍ഷങ്ങള്‍ക്കും 64 കളികള്‍ക്കും ശേഷമാണ് ബ്രസീല്‍ ഒരു മത്സരം തോല്‍ക്കുന്നത്. 1975-ല്‍ പെറുവിനോട് ഇതേ സ്റ്റേഡിയത്തിലാണ് ബ്രസീല്‍ ദയനീയമായി പരാജയപ്പെട്ടത്. 

      എട്ടാം തവണയാണ് ജര്‍മനി ഫൈനലില്‍ പ്രവേശിക്കുന്നത്.  അവസാനമായി  2002-ല്‍ ബ്രസീലിനോട് തന്നെയാണ് ജര്‍മനി ഫൈനലില്‍ തോറ്റത്. ആ തോല്‍വിക്ക് മധുരമായി തന്നെ പകരം വീട്ടി. 

Tuesday, July 08, 2014

റയില്‍വേ ബജറ്റ്; സുരക്ഷക്കും വേഗതക്കും മുന്‍‌തൂക്കം

      എന്‍ ഡി എ സര്‍ക്കാറിന്‍റെ ആദ്യ റയില്‍വേ ബജറ്റ് ഇന്ന് റയില്‍വേ മന്ത്രി സദാനന്ദ ഗൌഡ  അവതരിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികല്‍ക്കാകും മുന്‍‌തൂക്കം നല്‍കുക. സുരക്ഷ, സംരക്ഷണം, വേഗത എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കും. സ്വകാര്യമേഖലയുടെ സഹകരണത്തോടെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനും തീരുമാനമുണ്ട്. യാത്രാ നിരക്കും ചരക്കു കൂലിയും അടുത്തിടെ കൂട്ടിയത് കൊണ്ട് അതില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയില്ല.


      മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുള്ള ബുള്ളെറ്റ് ട്രെയിന്‍, അതിനാവശ്യമായ പാളങ്ങള്‍, അതിവേഗ ട്രെയിനുകള്‍, അടിസ്ഥാന സൌകര്യ വികസനം, ശുചിത്വം തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നല്‍കും. വികസനത്തിനാവശ്യമായ സാമ്പത്തികം കണ്ടെത്താന്‍ വിദേശ നിക്ഷേപകരെയും സ്വകാര്യ മേഖലയെയും ആശ്രയിക്കും. 

      കേരളത്തിന്‌ ഏറെയൊന്നും പ്രതീക്ഷയില്ലാത്ത ഒരു ബജറ്റ് ആണിത്. കഴിഞ്ഞ ബജറ്റുകളില്‍ കേരളം പാടെ അവഗണിക്കപ്പെടുകയാണുണ്ടായത്. ഇത്തവണ കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാന മന്ത്രിക്കും റയില്‍വേ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറി,  ചേര്‍ത്തല വാഗണ്‍ ഫാക്ടറി, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയവയാണ് കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍. കേരളം ആസ്ഥാനമായി പുതിയ റെയില്‍വേ മേഖല എന്ന ആവശ്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.