ആരോഗ്യ സംരക്ഷണത്തില്‍ അലംഭാവം കാട്ടുന്നവരാണ് മലയാളികളില്‍ ഏറെയും. മധ്യവയസ്സാകുന്നതോടെ ജീവിതശൈലീരോഗങ്ങല്‍ക്കടിമപ്പെട്ട് നട്ടം തിരിയും. നമ്മുടെ ഭക്ഷണശീലമാണ് പലപ്പോഴും നമ്മെ രോഗികളാക്കുന്നത്. പലപ്പോഴും അറിഞ്ഞുകൊണ്ട് തന്നെ നാം അനാരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നു. അല്‍പ്പം ശ്രദ്ധിച്ചാല്‍ ആരോഗ്യ പൂര്‍വ്വം ജീവിക്കാം.
ശുദ്ധജലപാനത്തിന്‍റെ നന്മകളെക്കുറിച്ചാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. വെള്ളം കുടിക്കുന്നത് അത്ര പാടുള്ള കാര്യമൊന്നുമല്ല. അതുകൊണ്ട് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ ഉണ്ട് താനും. പക്ഷെ വെള്ളം കുടിക്കുമ്പോഴും കുറച്ചു കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം. അതെന്തോക്കെയാണ്? നോക്കാം...
വെള്ളം ശുദ്ധമാണോ?
ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് നാം കുടിക്കുന്ന വെള്ളം നല്ല വെള്ളമാണോ എന്നതാണ്. നമുക്ക് എവിടെ നിന്നൊക്കെയാണ് കുടിവെള്ളം കിട്ടുക. വീട്ടില്‍ നിന്ന്, ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന്, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന്, ആഹാരം കഴിക്കുന്ന ഹോട്ടലുകളില്‍ നിന്ന്, ഏതെങ്കിലും ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന്... സാഹചര്യങ്ങള്‍ ഏറെയാണ്. ഇതില്‍ വീട്ടില്‍ നിന്നുള്ള വെള്ളമാണ് നമുക്ക് വിശ്വസിച്ച് കുടിക്കാനാകുക. മറ്റിടങ്ങളില്‍ പലപ്പോഴും ശുദ്ധജലം കിട്ടാറില്ല. ഉദാഹരണത്തിന് വിവാഹം പോലുള്ള ചടങ്ങുകളില്‍ പലപ്പോഴും തിളപ്പിച്ച വെള്ളം തണുപ്പിക്കാനായും മറ്റും തണുത്ത തിളപ്പിക്കാത്ത വെള്ളം ചേര്‍ക്കാറുണ്ട്. ഇത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുക. തിളപ്പിച്ച വെള്ളത്തില്‍ മലിന ജലം ചേര്‍ത്ത് വെള്ളം മുഴുവന്‍ മലിനമാക്കുന്നു. പലപ്പോഴും മറ്റെല്ലാ സാഹചര്യങ്ങളിലും ഈ അവസ്ഥ നമുക്ക് പ്രതീക്ഷിക്കാം. ഇനി ചിലയിടങ്ങളില്‍ 'വാട്ടര്‍ പുരിഫിയര്‍' വച്ചിട്ടുണ്ടാകും. പുരിഫിയര്‍ നല്ലതാണോ എന്നും, ISI മാര്‍ക്ക് ഉള്ളതാണോ എന്നൊക്കെ നോക്കി വേണം വെള്ളം എടുക്കാന്‍. 'ബോട്ടില്‍ഡ് വാട്ടര്‍' ഉപയോഗിക്കുന്നതും സൂക്ഷിച്ചു വേണം. കാണാന്‍ നല്ല ഭംഗിയും തെളിമയും കാണുമെങ്കിലും വെള്ളത്തിലെ ശുദ്ധിയെപ്പറ്റി രണ്ടാമതൊന്നു കൂടി ചിന്തിക്കണം.
എന്തൊക്കെ പറഞ്ഞാലും വീട്ടില്‍ നിന്ന് തന്നെ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നത് തന്നെയാണ് 'സേഫ്'. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി ഒരിക്കലും പച്ചവെള്ളം ചേര്‍ക്കരുതെന്ന് മാത്രം. ഒരു വൃത്തിയുള്ള കുപ്പിയില്‍ (പ്ലാസ്റ്റിക് വേണ്ട, സ്റ്റീല്‍ ആണ് ഉചിതം) ആവശ്യമുള്ള വെള്ളം കരുതാന്‍ ഒരു മടിയും വിചാരിക്കണ്ട. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഈ വെള്ളം ഉപയോഗിക്കുന്നതാണ് അഭികാമ്യം. ചുരുക്കത്തില്‍ ഏറ്റവും പ്രധാനമായി ഉറപ്പ് വരുത്തേണ്ടത് നാം കുടിക്കുന്ന വെള്ളം ശുദ്ധമാണ് എന്നാണ്.
ഇതുകൊണ്ട് വല്ല ഗുണവുമുണ്ടോ??
ഇനി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. 'Body Fluids' സന്തുലിതമാക്കാം
നമ്മുടെ ശരീരത്തില്‍ 60 ശതമാനവും വെള്ളമാണ്. ശരീരത്തില്‍ പല രൂപത്തില്‍ കാണപ്പെടുന്ന ഈ ദ്രാവക പദാര്‍ത്ഥങ്ങളാണ് ദഹനത്തിനും, ഊര്‍ജം വലിച്ചെടുക്കുന്നതിനും, ഉമിനീരിന്‍റെ ഉത്‌പാദനത്തിലും, ശരീരത്തിന് വേണ്ട പോഷകങ്ങള്‍ എത്തിക്കുന്നതിലും, ശരീരോഷ്മാവ് തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നത്. ശരീരത്തില്‍ ആവശ്യത്തിനു വെള്ളം ഇല്ലാത്തപ്പോഴാണ് 'നിര്‍ജലീകരണം' (Dehydration) എന്ന അവസ്ഥ ഉണ്ടാകുന്നത്. നിര്‍ജലീകരണം ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായിത്തന്നെ ബാധിക്കുന്നു. മദ്യപന്മാരില്‍ നിര്‍ജലീകരണത്തിന്‍റെ സാധ്യത കൂടുതലാണ്. ധാരാളം ജലം കുടിക്കുന്നത് നിര്‍ജലീകരണം വഴി ഉണ്ടായ തലവേദന പെട്ടെന്ന് മാറാന്‍ സഹായിക്കും.
2. ശരീര ഭാരം കുറയ്ക്കാം
കലോറി കൂടിയ ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് എപ്പോഴും ശരീരത്തിന് നല്ലതല്ല. കൂടുതല്‍ ജലപാനതിലൂടെ കലോറി നിയന്ത്രണം നടത്താം. ആഹാരത്തിന് മുന്‍പ് അല്‍പം വെള്ളം കുടിച്ചാല്‍ കഴിക്കുന്ന ആഹാരത്തിന്‍റെ അളവ് കുറയ്ക്കാം. ആഹാരത്തിന് ശേഷം ആവശ്യത്തിനു വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ എളുപ്പത്തിലാക്കുന്നു.
3. ത്വക്ക് കൂടുതല്‍ തിളക്കമുള്ളതാകും
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ത്വക്ക് ഇപ്പോഴും തിളക്കുമുള്ളതായിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ത്വക്ക് കൂടുതല്‍ മൃദുവാകുന്നു.
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ത്വക്ക് ഇപ്പോഴും തിളക്കുമുള്ളതായിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ത്വക്ക് കൂടുതല്‍ മൃദുവാകുന്നു.
4. കിഡ്നിയുടെ പ്രവര്‍ത്തനത്തിന് നല്ലത്
കൂടുതല്‍ വെള്ളം കുടിക്കുന്നതില്ലോടെ കിഡ്നിയുടെ പ്രവര്‍ത്തനത്തനം മെച്ചപ്പെടുത്താം. കിഡ്നിയില്‍ ലവണങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയുന്നതിലൂടെ കിഡ്നി സ്റ്റോണ്‍ സാധ്യത കുറയ്ക്കുന്നു.
കൂടുതല്‍ വെള്ളം കുടിക്കുന്നതില്ലോടെ കിഡ്നിയുടെ പ്രവര്‍ത്തനത്തനം മെച്ചപ്പെടുത്താം. കിഡ്നിയില്‍ ലവണങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയുന്നതിലൂടെ കിഡ്നി സ്റ്റോണ്‍ സാധ്യത കുറയ്ക്കുന്നു.
5. ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
ശരീരത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിലൂടെ പ്രതിരോധ ശേഷിയും വര്‍ധിക്കുന്നു.
ഇനി ദിവസവും എത്ര അളവില്‍ വെള്ളം കുടിക്കണം എന്ന് നോക്കാം. ഓരോരുത്തരുടെ ശരീര ഭാരം അനുസരിച്ച് വെള്ളം കുടിക്കേണ്ട അളവിന് വ്യത്യാസമുണ്ടാകും. 60 കിലോ ഭാരമുള്ളയാല്‍ കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. കൂടുതല്‍ വെള്ളം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുമ്പോഴും മറ്റും ഇതിന്‍റെ അളവ് കൂട്ടാവുന്നതാണ്.
കൂടാതെ....
എപ്പോഴും ഒരു കുപ്പി നല്ല വെള്ളം കരുതുക. ആഹാരത്തോടൊപ്പം എപ്പോഴും ആവശ്യത്തിനു വെള്ളം കുടിക്കുക.
Priya
No comments:
Post a Comment