Tuesday, November 04, 2014

വാട്സ്ആപ്പില്‍ ഇനി മുതല്‍ ചിത്രങ്ങള്‍ക്ക് കാപ്ഷന്‍ നല്‍കാം

വാട്സ്ആപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ അതിന്‍റെ കാപ്ഷന്‍ നാം അടുത്ത ഒരു മെസ്സേജ് ആയാണ് നല്‍കാറ്. പലപ്പോഴും നാം ചിന്തിചിട്ടുണ്ടാകും ഈ ചിത്രങ്ങള്‍ക്ക് അതിന്‍റെ തൊട്ടു താഴെത്തന്നെ ഒരു വിശദീകരണം നല്‍കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന്. വിഷമിക്കണ്ട. വാട്സ്ആപ്പിന്‍റെ പുതിയ update-ല്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ചിത്രം അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ തന്നെ ഒരു കാപ്ഷന്‍ നല്‍കാം. 
WhatsApp Logo
      Location Sharing, വാള്‍പേപ്പര്‍ തുടങ്ങിയവയിലും മെച്ചപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്(പ്രത്യേകം ഡൌണ്‍ലോഡ് ചെയ്യണം). കൂടാതെ പുതിയ Notification Tone-കളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വീഡിയോ ഷെയര്‍ ചെയ്യുന്നതിന് മുന്പ് അവ trim ചെയ്യാനുള്ള സൌകര്യവും പുതിയ പതിപ്പില്‍ ഉണ്ട്.

     മറ്റൊരു പ്രധാന മാറ്റം നാം അയക്കുന്ന മെസ്സേജ് ലഭിച്ച ആള്‍ വായിച്ചോ എന്നറിയാന്‍ ഇപ്പൊ സാധിക്കും. മെസ്സേജ് sent ആകുമ്പോള്‍ ഒരു ടിക് മാര്‍ക്കും, അത് വാട്സ്അപ്പ് ഉപയോക്താവിന്‍റെ ഫോണിലോ മറ്റു ഉപകരണങ്ങളിലോ  എത്തുമ്പോള്‍ രണ്ട് ടിക് മാര്‍ക്കും വരുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഈ രണ്ടു ടിക് മാര്‍ക്കിനെ പലപ്പോഴും നാം തെറ്റിദ്ധരിച്ച് ലഭിച്ചയാള്‍ നമ്മുടെ മെസ്സേജ് വായിച്ചു എന്ന് കരുതും. സത്യത്തില്‍ അത് വയിച്ചിരിക്കുകയുമില്ല. എന്നാല്‍ പുതിയ സംവിധാനത്തില്‍ മെസ്സേജ് ലഭിക്കുന്നയാള്‍ അത് വായിചാലുടന്‍ രണ്ട് ടിക് മാര്‍ക്കുകളും നീല നിറമാകുന്നു. ഇതിലൂടെ മെസ്സേജ് ലഭിച്ചയാള്‍ അത് വായിച്ചു എന്ന് നമുക്ക് കരുതാം.
      പുതിയ ചില മാറ്റങ്ങള്‍ കൂടി വാട്സ്ആപ്പില്‍ പ്രതീക്ഷിക്കാം. കൂടാതെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് വാട്സ്അപ്പ് ഉപയോഗം സൌജന്യമാക്കുവാന്‍ സാധ്യതയുണ്ട് എന്ന അഭ്യുഹവും അടുത്തിടെ കേള്‍ക്കുന്നുണ്ട്. ഫെയ്സ്ബുക്ക്‌ ഏറ്റെടുത്ത ശേഷം പ്രത്യക്ഷമായി അറിയുവാനില്ലെങ്കിലും  കുറെയേറെ മാറ്റങ്ങള്‍ വാട്സ്അപ്പില്‍ വന്നിട്ടുണ്ട്. 



No comments:

Post a Comment