Thursday, July 10, 2014

മോടി കൂട്ടാന്‍ കന്നി ബജറ്റുമായി മോഡി സര്‍ക്കാര്‍

      ഇത്തവണത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ചു. രാവിലെ 10 മണിയോടെ ആരംഭിച്ച ബജറ്റ് പ്രസംഗം ഉച്ചക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്‌. 

     കേരളമടക്കം 5 സംസ്ഥാനങ്ങള്‍ക്ക് ഐ.ഐ.ടി. അനുവദിച്ചു. ഏഷ്യന്‍ ഗൈംസ്, കോമണ്‍ വെല്‍ത്ത് ഗയിമ്സിനു 100 കോടി, കര്‍ഷകര്‍ക്ക് പ്രത്യേക TV ചാനല്‍, സ്ത്രീ സുരക്ഷക്ക് 500 കോടി, ആദായ നികുതി പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി, ലൈംഗിക ബോധവല്‍ക്കരണം പഠന പദ്ധതിയില്‍ ഉള്‍പ്പെടുത്തും, നാലു പുതിയ എയിംസ് ആശുപത്രി, ഗ്രാമീണ യുവാക്കള്‍ക്കായി സ്റ്റാര്‍ട്ട്‌-അപ്പ്‌ പദ്ധതികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ ഇ-പ്ലാറ്റ്ഫോമിലെയ്ക്ക് തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

      സോപ്പ്, ബാറ്റെറി, കമ്പ്യൂട്ടര്‍, സൌരോര്‍ജ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വില കുറയും. സിഗരറ്റ്, പാന്‍ മസാല, വജ്രം, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, റെഡി മെയ്ഡ് വസ്ത്രങ്ങള്‍, സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ എന്നിവയ്ക്ക് വില കൂടും.

      കേരളത്തിന്‌ ഇത്തവണയും നിരാശപ്പെടേണ്ടി വന്നു. ഒരു ഐ.ഐ.ടി. മാത്രമാണ് കേരളത്തിന്‌ അനുവദിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ പ്രഖ്യാപനം ഒന്നും ഉണ്ടായില്ല. നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ കേരളത്തില്‍ ഐംസ് മാതൃകയിലുള്ള ആശുപത്രി സ്ഥാപിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കൊച്ചി മെട്രോകയ്ക്ക് ൪൬൨ കോടി അനുവദിച്ചതാണ് കേരളത്തിന്‌ ലഭിച്ച മറ്റൊരാശ്വാസം.

No comments:

Post a Comment