Thursday, November 13, 2014

വിധു പ്രതാപിന്‍റെ 'നങ്ങേലി' അക്കപ്പെല്ലാ പാട്ട് ഹിറ്റ് ആകുന്നു

വിധു പ്രതാപ് പാടി അഭിനയിച്ച നങ്ങേലി എന്ന ആല്‍ബം പാട്ട് ഹിറ്റ്‌ ആകുന്നു. നവംബര്‍ 10 നു കൊച്ചിയില്‍ സംവിധായകന്‍ ലാല്‍ ജോസ് ആണ് റിലീസ് നിര്‍വഹിച്ചത്. ഇതിനോടകം തന്നെ ഒരു ലക്ഷത്തിലേറെ പേര്‍ ഈ പാട്ട് യൂട്യൂബില്‍ കണ്ടു.
      നങ്ങേലി എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെ കുറിച്ചുള്ള വര്‍ണ്ണയാണ് ഈ നാടന്‍ പാട്ട്. വിധുവിന്‍റെ ഭാര്യ ദീപ്തിയാണ് നങ്ങേലിയായി അഭിനയിച്ചിരിക്കുന്നത്. ഒരു കള്ള്ഷാപ്പാണ് ഗാനത്തിന്‍റെ ചിത്രീകരണ രംഗം. നാടന്‍ അന്തരീക്ഷവും നൃത്തവും പാട്ടിനെ കൂടുതല്‍ ഹൃദ്യമാക്കുന്നു.
    ഈ പാട്ടിന്‍റെ പ്രധാന പ്രത്യേകത, മലയാള ഗാനരംഗത്ത് അത്ര സുപരിചിതമല്ലാത്ത അക്കപ്പെല്ല (A Capella) ഗാന രീതിയാണ്.  വാദ്യോപകരണങ്ങളുടെ സഹായമില്ലാതെ പാടുന്ന രീതിയാണ് അക്കാപ്പെല്ല. ഒറ്റക്കോ ഒരുമിച്ചോ ഇത്തരം ഗാനങ്ങള്‍ പാടാം. വാദ്യോപകരണങ്ങള്‍ക്ക് പകരമായി വാകൊണ്ടു താളം പിടിക്കുകയോ, സ്വരച്ചേര്‍ച്ചയോടെ പാടി പാട്ടിനെ അസ്വാദ്യകരമാക്കുകയോ ചെയ്യുന്നു.
    ഒരു നാടന്‍ പാട്ടിന്‍റെ രൂപത്തില്‍ ഉണ്ടാക്കിയിരിക്കുന്ന പാട്ടിന്‍റെ ദൃശ്യങ്ങളും വളരെ മികച്ചതാണ്. ക്യാമറ, എഡിറ്റിംഗ്, എഫെക്ട്സ് എല്ലാം തന്നെ മികച്ച നിലവാരം പുലര്‍ത്തുന്നു. രേമേശന്‍ നായരുടെ വരികള്‍ക്ക് മനു രമേശനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

'നങ്ങേലി' ആസ്വദിക്കാം...വീഡിയോയില്‍ ക്ലിക്ക് ചെയ്യുക...


Complete Crew

   Producer - Anand Padmanabhan
   Music Director - Manu Remesan
   Lyricist - S Remesan Nair
   Singer - Vidhu Prathap
   Cinematographer - Kunjunni S Kumar
   Editor - Riyas
   Art Director - Deepesh Kavumthazha
   Choreographer - Sreejith T R
   Stylist - Sowmia Balan
   Make Up Artist - Vineeth,Sunil
   Mixed By - Happy Jose The Woodpecker Studio Cochin
   Nangeli - Deepthi Vidhu Prathap
   Promo Cuts - Anjali V Nair


അക്കാപ്പെല്ലയെപ്പറ്റി കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...
Pentatonix എന്ന അക്കപ്പെല്ലാ ഗ്രൂപ്പിന്‍റെ പാട്ടുകള്‍  കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

   Entertainment Desk   

No comments:

Post a Comment