Monday, July 14, 2014

Germany wins 20th FIFA world cup - ജര്‍മ്മനി ലോക കപ്പ്‌ ഫുട്ബോള്‍ ജേതാക്കള്‍

   

Germany won FIFA World cup Football 2014. Germany defeated Argentina for one goal. The score card is 1-0. It was the 20th FIFA world cup football series. This time the venues of the world cup games set across Brazil.
   After winning the title Germany secured four world cup titles in total. And it was the first after the unification of East and West Germany in 1990.

Thursday, July 10, 2014

മോടി കൂട്ടാന്‍ കന്നി ബജറ്റുമായി മോഡി സര്‍ക്കാര്‍

      ഇത്തവണത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ചു. രാവിലെ 10 മണിയോടെ ആരംഭിച്ച ബജറ്റ് പ്രസംഗം ഉച്ചക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്‌. 

     കേരളമടക്കം 5 സംസ്ഥാനങ്ങള്‍ക്ക് ഐ.ഐ.ടി. അനുവദിച്ചു. ഏഷ്യന്‍ ഗൈംസ്, കോമണ്‍ വെല്‍ത്ത് ഗയിമ്സിനു 100 കോടി, കര്‍ഷകര്‍ക്ക് പ്രത്യേക TV ചാനല്‍, സ്ത്രീ സുരക്ഷക്ക് 500 കോടി, ആദായ നികുതി പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി, ലൈംഗിക ബോധവല്‍ക്കരണം പഠന പദ്ധതിയില്‍ ഉള്‍പ്പെടുത്തും, നാലു പുതിയ എയിംസ് ആശുപത്രി, ഗ്രാമീണ യുവാക്കള്‍ക്കായി സ്റ്റാര്‍ട്ട്‌-അപ്പ്‌ പദ്ധതികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ ഇ-പ്ലാറ്റ്ഫോമിലെയ്ക്ക് തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

      സോപ്പ്, ബാറ്റെറി, കമ്പ്യൂട്ടര്‍, സൌരോര്‍ജ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വില കുറയും. സിഗരറ്റ്, പാന്‍ മസാല, വജ്രം, ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, റെഡി മെയ്ഡ് വസ്ത്രങ്ങള്‍, സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ എന്നിവയ്ക്ക് വില കൂടും.

      കേരളത്തിന്‌ ഇത്തവണയും നിരാശപ്പെടേണ്ടി വന്നു. ഒരു ഐ.ഐ.ടി. മാത്രമാണ് കേരളത്തിന്‌ അനുവദിച്ചത്. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ പ്രഖ്യാപനം ഒന്നും ഉണ്ടായില്ല. നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ കേരളത്തില്‍ ഐംസ് മാതൃകയിലുള്ള ആശുപത്രി സ്ഥാപിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കൊച്ചി മെട്രോകയ്ക്ക് ൪൬൨ കോടി അനുവദിച്ചതാണ് കേരളത്തിന്‌ ലഭിച്ച മറ്റൊരാശ്വാസം.

Wednesday, July 09, 2014

ബെലെ ഹോറിസോണ്ടയില്‍ വീണ്ടും ഒരു ബ്രസീലിയന്‍ ദുരന്തം

      ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും കൂടും എന്ന് പറയുന്നതെത്ര ശരി. ആരാധകരുടെയും നാട്ടുകാരുടെയും പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കവേയാണ് ബ്രസീല്‍ ജര്‍മന്‍ പടയോട്  7-1 എന്ന ദയനീയ തോല്‍വി എറ്റു വാങ്ങിയത്. അക്ഷരാര്‍ഥത്തില്‍ ബെലെ ഹോറിസോണ്ട സ്റ്റേഡിയത്തില്‍ ബ്രസീല്‍ ഭസ്മമായിപ്പോയി.


      സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയിറങ്ങിയ ബ്രസീലിയന്‍ പട വിജയക്കുതിപ്പ് നടത്തുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാല്‍ കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ കഥ മാറി. പതിനൊന്നാം മിനിട്ട് മുതല്‍ ബ്രസീലിന്‍റെ ഗോള്‍ വല ചലിച്ചു തുടങ്ങി. വെറും ആറു മിനിട്ടിനുള്ളില്‍ നാലു ഗോളുകള്‍. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ജര്‍മന്‍ അക്കൗണ്ടില്‍  5 ഗോളുകള്‍. ഒരു ഗോള്‍ പോലും മടക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 

      23-ആം മിനിറ്റില്‍ തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തിയ മിറോസ്ലാവ് ക്ലോസ്സെ ലോക കപ്പില്‍ ഈറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന വ്യക്തിയായി. ലോക കപ്പില്‍ തന്‍റെ 16-ആം ഗോളോട് കൂടി ബ്രസീലിന്‍റെ റൊണാള്‍ഡോയുടെ റെക്കോര്‍ഡ്‌ ആണ് ക്ലോസ്സെ തിരുത്തിയത്.

നിരാശയോടെ ഒരു ബ്രസീല്‍ ആരാധിക 

      അവസാന മിനിട്ടുകളിലാണ്‌ ബ്രസീലിന് ഒരു ഗോള്‍ നേടാനായത്. ഒരാശ്വാസ ഗോള്‍ എന്ന് പോലും പറയാനാകാത്ത ഗോള്‍ ഓസ്കാര്‍ നേടിയപ്പോഴേക്കും ആരാധകര്‍ മടങ്ങിയിരുന്നു. സ്വന്തം മണ്ണില്‍ 38 വര്‍ഷങ്ങള്‍ക്കും 64 കളികള്‍ക്കും ശേഷമാണ് ബ്രസീല്‍ ഒരു മത്സരം തോല്‍ക്കുന്നത്. 1975-ല്‍ പെറുവിനോട് ഇതേ സ്റ്റേഡിയത്തിലാണ് ബ്രസീല്‍ ദയനീയമായി പരാജയപ്പെട്ടത്. 

      എട്ടാം തവണയാണ് ജര്‍മനി ഫൈനലില്‍ പ്രവേശിക്കുന്നത്.  അവസാനമായി  2002-ല്‍ ബ്രസീലിനോട് തന്നെയാണ് ജര്‍മനി ഫൈനലില്‍ തോറ്റത്. ആ തോല്‍വിക്ക് മധുരമായി തന്നെ പകരം വീട്ടി. 

Tuesday, July 08, 2014

റയില്‍വേ ബജറ്റ്; സുരക്ഷക്കും വേഗതക്കും മുന്‍‌തൂക്കം

      എന്‍ ഡി എ സര്‍ക്കാറിന്‍റെ ആദ്യ റയില്‍വേ ബജറ്റ് ഇന്ന് റയില്‍വേ മന്ത്രി സദാനന്ദ ഗൌഡ  അവതരിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികല്‍ക്കാകും മുന്‍‌തൂക്കം നല്‍കുക. സുരക്ഷ, സംരക്ഷണം, വേഗത എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കും. സ്വകാര്യമേഖലയുടെ സഹകരണത്തോടെ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനും തീരുമാനമുണ്ട്. യാത്രാ നിരക്കും ചരക്കു കൂലിയും അടുത്തിടെ കൂട്ടിയത് കൊണ്ട് അതില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയില്ല.


      മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുള്ള ബുള്ളെറ്റ് ട്രെയിന്‍, അതിനാവശ്യമായ പാളങ്ങള്‍, അതിവേഗ ട്രെയിനുകള്‍, അടിസ്ഥാന സൌകര്യ വികസനം, ശുചിത്വം തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നല്‍കും. വികസനത്തിനാവശ്യമായ സാമ്പത്തികം കണ്ടെത്താന്‍ വിദേശ നിക്ഷേപകരെയും സ്വകാര്യ മേഖലയെയും ആശ്രയിക്കും. 

      കേരളത്തിന്‌ ഏറെയൊന്നും പ്രതീക്ഷയില്ലാത്ത ഒരു ബജറ്റ് ആണിത്. കഴിഞ്ഞ ബജറ്റുകളില്‍ കേരളം പാടെ അവഗണിക്കപ്പെടുകയാണുണ്ടായത്. ഇത്തവണ കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാന മന്ത്രിക്കും റയില്‍വേ മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറി,  ചേര്‍ത്തല വാഗണ്‍ ഫാക്ടറി, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയവയാണ് കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍. കേരളം ആസ്ഥാനമായി പുതിയ റെയില്‍വേ മേഖല എന്ന ആവശ്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Saturday, July 05, 2014

ബഷീര്‍ ഓര്‍മയായിട്ട് 20 വര്‍ഷം

   മലയാളത്തിന്‍റെ, മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് 20 വര്‍ഷം. അനുഭവങ്ങളുടെ ഉഷ്ണക്കാറ്റ് ഏറെ കൊണ്ടിട്ടുണ്ട് അദ്ദേഹം. തന്‍റെ ഓരോ വാക്കുകളിലും ആ അനുഭവങ്ങളെ പരിഹാസമായോ, ഹാസ്യമായോ, പ്രണയമായോ, ഉപദേശങ്ങളായോ കോറി യിട്ട് എന്നും മലയാളിയുടെ മനസറിഞ്ഞ് വിരാചിച്ച മഹാ മാന്ത്രികനാണ് ബഷീര്‍. 

   വി. കെ. എന്‍. പറഞ്ഞത് പോലെ മലയാളത്തിനു ബഷീര്‍ ഒന്നേയുള്ളൂ. അത് വൈക്കം മുഹമ്മദ്‌ ബഷീറാണ്. അതുകൊണ്ട് ബഷീര്‍ എന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരാളെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം ഇപ്പോഴുമില്ല. അങ്ങനെ ഒരാള്‍ ഇനി ഉണ്ടാവുകയുമില്ല. എത്ര നാള്‍ കഴിഞ്ഞാലും മലയാളത്തിന്‍റെ മണിമുത്തായി എന്നും ബഷീര്‍ ഉണ്ടാകും.